ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നുവീ​ണു
Thursday, July 24, 2025 11:21 PM IST
ചെറുതോണി: ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ആ​ൽ​പ്പാ​റ കൈ​നി​കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ വി​ടാ​ണ് അ​പ​ക​ട നി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞ് വീ​ഴു​കി​യി​രു​ന്നു.

സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ബാ​ക്കി ഭാ​ഗം ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.നാ​ലം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ​രോ​ഗി​യാ​ണ്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഇ​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.