ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ തന്റെ ജീവിതം ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചുവെന്നും അല്‍ഫോന്‍സാമ്മയെപ്പോലെ ഈശോയോടൊപ്പം വഴിനടക്കാന്‍ നാം തയാറായാല്‍ ആന്തരിക ആനന്ദവും ദൈവസ്നേഹവും നമ്മുടെ ഹൃദയത്തിലും ജ്വലിക്കുമെന്നും ഉജ്ജയിന്‍ രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. ഭരണങ്ങാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കിട്ടിയ അവസരങ്ങളിലെല്ലാം മറ്റുള്ളവര്‍ക്കു നന്മചെയ്ത് വിശുദ്ധിയുടെ വഴിയിലൂടെ നടന്നു. മറ്റുള്ളവരില്‍ ദൈവത്തെക്കണ്ട് അവര്‍ക്കു ദൈവസ്നേഹം പകര്‍ന്നുകൊടുത്ത് പറ്റുന്ന സഹായം ചെയ്തുകൊടുക്കാന്‍ തയാറാകണമെന്നും ബിഷപ് പറഞ്ഞു. ഫാ. ജെയ്മോന് വടക്കേടം, ഫാ. ആശിഷ് കീരഞ്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇന്നലെ ഫാ. തോമസ് തോട്ടുങ്കല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ഫാ. ജോസഫ് മുളഞ്ഞനാല്, ഫാ. സിറില്‍ പൂച്ചാലിക്കളത്തില്, ഫാ. ജേക്കബ് പൊട്ടക്കുളം, ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫാ. ജീവന് കദളിക്കാട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസഫ് മണര്‍കാട് റംശാ പ്രാര്‍ഥനയ്ക്കും ഫാ. സെബാസ്റ്റ്യന്‍ പെട്ടപ്പുഴ ജപമാലപ്രദക്ഷിണത്തിനും നേതൃത്വം നല്കി.
അല്‍ഫോന്‍സാ
തീര്‍ഥാടനം
ഇന്നലെ രാവിലെ ആലുവാ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്ന്മാര് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് തീര്‍ഥാടനം നടത്തി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍ എന്നിവര്‍ തീര്‍ഥാടകരെ സ്വീകരിച്ചു.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30നും 6.45നും വിശുദ്ധ കുര്‍ബാന. 8.30ന് വിശുദ്ധ കുര്‍ബാന (തമിഴ്), 10ന് വിശുദ്ധ കുര്‍ബാന, 11.30ന് വിശുദ്ധ കുര്‍ബാന. 2.30ന് വിശുദ്ധ കുര്‍ബാന (ശ്രവണ പരിമിതര്‍ക്കു വേണ്ടി), 3.30ന് വിശുദ്ധ കുര്‍ബാന, 4.30ന് വിശുദ്ധ കുര്‍ബാന, അഞ്ചിന് വിശുദ്ധ കുര്‍ബാന, 6.15ന് ജപമാലപ്രദക്ഷിണം, ഏഴിന് വിശുദ്ധ കുര്‍ബാന.