ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് പി​ടി​യിൽ
Wednesday, July 23, 2025 11:21 PM IST
ക​ട്ട​പ്പ​ന: വാ​ഴ​വ​ര വാ​ക​പ്പ​ടി​യി​ല്‍ ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വാ​ക​പ്പ​ടി കു​ള​ത്ത​പ്പാ​റ സു​നി​ല്‍​കു​മാ​റാ(46)​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെത്തു​ട​ര്‍​ന്ന് ഭാര്യയെ ഇ​യാ​ള്‍ കു​ത്തിവീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രാ​ണ് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പിന്നീട് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലേക്കും ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

സം​ഭ​വത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ സു​നി​ലി​നെ ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ ടി. ​സി. മു​രു​ക​നും എ​സ്‌​ഐ​മാ​രാ​യ എ​ബി ജോ​ര്‍​ജ്, എ​സ്.​എ​സ്. ശ്യാം, ​എ​എ​സ്‌​ഐ ലെ​നി​ന്‍, എ​സ് സി​പി​ഒ​മാ​രാ​യ ഷ​മീ​ര്‍ ഉ​മ്മ​ര്‍, ജോ​മോ​ന്‍ കു​ര്യ​ന്‍, ജോ​ജി കെ. ​മാ​ത്യു, സി​പി​ഒ​മാ​രാ​യ രാ​ഹു​ല്‍ മോ​ഹ​ന​ന്‍, ബി​ജു മോ​ന്‍, ജ​യിം​സ് ദേ​വ​സ്യ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘമാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ.​പി. ഷൈ​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.