ചെറുതോണി: മഹാത്മാഗാന്ധിയെപ്പോലും തമസ്കരിച്ച് രാജ്യത്ത് അക്രമത്തിനും അനീതിക്കും പിന്തുണ നൽകുന്ന സർക്കാരുകളായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മാറിയെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരും കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന മോദി സർക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഗാന്ധിജിയുടെ അഹിംസാ മുദ്രാവാക്യങ്ങൾ കാറ്റിൽപ്പറത്തി കള്ളപ്പണക്കാരെയും കരിഞ്ചന്തക്കാരെയും മയക്കുമരുന്നു കച്ചവടക്കാരെയും പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് ഇരു സർക്കാരുകളും സ്വീകരിച്ചു വരുന്നതെന്നും സി.പി. മാത്യു പറഞ്ഞു.
വാഴത്തോപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ നടത്തിയ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.പി. സലിം അധ്യക്ഷത വഹിച്ചു. സെമിനാറിൽ കെപിസിസി അംഗം എ.പി.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടി എം.ഡി. അർജുനൻ ക്ലാസ് നയിച്ചു. ഡിസിസി സെക്രട്ടറിമാരായ എൻ.പുരുഷോത്തമൻ, ആഗസ്തി അഴകത്ത്, ജോസ് അഗസ്റ്റ്യൻ, അഡ്വ. അനീഷ് ജോർജ്, അനിൽ ആനക്കനാട്ട്, ആൻസി തോമസ്, ബിജു നിള, സാലി ബാബു, കെ.എം. ജലാലുദ്ദീൻ, ടി.ജെ.കുര്യൻ, സി.കെ.ജോയി, ബാബു പാലക്കൽ, സന്ധ്യ ബിനോയി, ഷീൻ കുര്യാക്കോസ്, ആലീസ് ജോസ്, മുജീബ് റഹ്മാൻ, സൈമൺ പുത്തൻപുര, ടിന്റു സുഭാഷ് ,ഏലിയാമ്മ ജോയി ,റിൻസി സിബി, കുര്യൻ കളപ്പുര, ജോഷി പയസ് എന്നിവർ പ്രസംഗിച്ചു.