ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും
Thursday, July 24, 2025 11:21 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് റോ​ട്ട​റി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. രാ​ജാ​ക്കാ​ട് വി​സി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സി​നോ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി കെ.​ജി. രാ​ജേ​ഷ്, ട്ര​ഷ​റ​ർ നോ​ബി ടി. ​ബേ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ​ക്ക് ചു​മ​ത​ല കൈ​മാ​റി.

മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഫി​ലി​പ്പ്, ഫ​സ്റ്റ് ലേ​ഡി മി​നി മ​നോ​ജ്, സെ​ക്ക​ന്‍റ് ലേ​ഡി സീ​മ സി​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ ബേ​ബി ജോ​സ​ഫ്, രാ​ജ​കു​മാ​രി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ബി മാ​താ​ളി​കു​ന്നേ​ൽ, രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ വി.​വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തിഥി​ക​ളാ​യി​രു​ന്നു.