വി​ദ്യാ​ർ​ഥി​ക​ളെ ജീ​വി​തമൂ​ല്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ ഐ​ലി​വ് പ​ദ്ധ​തി
Wednesday, July 23, 2025 11:21 PM IST
ഇ​ടു​ക്കി: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വും സേ​വ​ന​വും സ​മൂ​ഹ​ത്തി​ന് മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലൈ​ഫ് സ്കി​ൽ ഫോ​ർ വാ​ല്യൂ​സ് ആ​ൻഡ് എം​പ​വ​ർ​മെ​ന്‍റ് - ഐ​ലി​വ് എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്‌നേ​ശ്വ​രി അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ജീ​വി​തമൂ​ല്യ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് സ്വാ​യ​ത്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 27 ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്ലാ​സ് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ആ​ദ്യ​ത്തെ പീ​രി​യ​ഡി​ലാ​യി​രി​ക്കും ന​ട​ത്തുന്നത്.

എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ഴു വി​ഷ​യ​ങ്ങ​ളു​ള്ള പ്ര​ത്യേ​ക പാ​ഠ്യ​ക്ര​മം ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ അ​ധ്യാ​പ​ക​രും ക്ലാ​സു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. പ​ദ്ധ​തി​യി​ലൂ​ടെ അ​ക്കാ​ദ​മി​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൗ​ര​ത്വ മൂ​ല്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും ക​ട​മ​യും സം​ബ​ന്ധി​ച്ച അ​വ​ബോ​ധ​വും ന​ൽ​കും. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വും സേ​വ​ന​വും സ​മൂ​ഹ​ത്തി​ന് മെ​ച്ച​പ്പെ​ട്ട​താ​യി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണു ല​ക്ഷ്യം.

പൊ​തുവി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ​യും ഡി​ഇ​ഒമാ​രു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ക്ലാ​സു​ക​ൾ. ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ആ​ഴ്ച പ​ദ്ധ​തി വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് പു​റ​മെ ജി​ല്ല​യി​ലെ എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും.