രാ​ജീ​വ് സ്നേ​ഹഭോ​ജ​നം
Thursday, July 24, 2025 11:21 PM IST
പീ​രു​മേ​ട്: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ ഭോ​ജ​നം-2025 കു​മ​ളി അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ന​ട​ത്തും. എ​ല്ലാ ആ​ഴ്ച​യി​ലും ഒ​രു ദി​വ​സം വീ​തം പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. പീ​രു​മേ​ട് ബ്ലോ​ക്കി​ലെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​തി​ച്ചോ​ർ വി​ര​ണം ന​ട​ത്തു​ന്ന​ത്.

ആ​ഴ്ച​യി​ലെ എ​ല്ലാ വ്യാ​ഴാ​ഴ്ചക​ളി​ലും പൊ​തിച്ചോറു​ക​ൾ വി​ത​ര​ണം ചെ​യ്യും. ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​തി​ച്ചോ​ർ വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​യ്ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു വ​യ​ലി​ൽ, മി​നേ​ഷ് മ​ധുര​ത്തി​ൽ, ബി​നോ​യി ക​ക്കാ​ടി, ജോ​ളി സേ​വ്യ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, ചാ​ണ്ടി, ലി​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ പ്പൊതി​ക​ൾ ശേ​ഖ​രി​ച്ച് അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ൽ എ​ത്തി​ച്ച​ത്.