റോ​ഡി​ൽ ഓ​യി​ൽ വീ​ണു; ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Wednesday, July 23, 2025 11:20 PM IST
ക​രി​ങ്കു​ന്നം: റോ​ഡി​ൽ ഓ​യി​ൽ വീ​ണു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തൊ​ടു​പു​ഴ - പാ​ലാ റോ​ഡി​ൽ നെ​ല്ലാ​പ്പാ​റ വ​ള​വി​ലാ​ണ് ഇ​ന്ന​ലെ വാ​ഹ​ന​ത്തി​ൽനി​ന്ന് ഓ​യി​ൽ വീ​ണ​ത്. ഒ​ട്ടേ​റെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

ക​രി​ങ്കു​ന്നം പോ​ലീ​സ് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽനി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ എം.എ​ൻ.​ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് റോ​ഡി​ൽ അ​റ​ക്ക​പ്പൊ​ടി വി​ത​റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി. ഈ ​ഭാ​ഗ​ത്ത് ഒ​ട്ടേ​റെ ത​വ​ണ ഓ​യി​ൽ വീ​ണ് അ​പ​ക​ടം ഉ​ണ്ട​ായി​ട്ടു​ണ്ട്.