കരിന്പൻ ടൗണിൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Thursday, July 24, 2025 11:21 PM IST
ചെ​റു​തോ​ണി: ക​രി​മ്പ​ൻ ടൗ​ണി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​മ്പ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജു(40), റു​ഖി​യ(68), സൂ​ര​ജ്(19), തോ​പ്രാം​കു​ടി സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ(76), മ​രി​യാ​പു​രം സ്വ​ദേ​ശി ലി​ന്‍റെ (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​ണ് സം​ഭ​വം. ടൗ​ണി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന തെ​രു​വുനാ​യ വ്യാ​പാ​രി​യെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ മു​റി​വു​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം ക​ണ്ട് ഓ​ടിക്കൂടി​യ നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഹൈ​റേ​ഞ്ചി​ലെ ഒ​ട്ടു​മി​ക്ക ടൗ​ണു​ക​ളി​ലും തെ​രു​വ് നാ​യ്ക്ക​ളാ​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ്.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി പ​രി​സ​ര​ത്തും ക​ള​ക്‌ടറേറ്റിന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. റോ​ഡ​രു​കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കാ​യി ക​ല​ഹി​ക്കു​ന്ന തെ​രു​വുനായകൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ശ​ല്യ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും കാ​ൽ ന​ട​യാ​ത്രി​ക​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​ച്ചു കൊ​ണ്ടുവ​ന്ന് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം ടൗ​ണു​ക​ളി​ൽ ഇ​വ​റ്റ​ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ശ​ല്യ​ക്കാ​രാ​യ തെ​രു​വുനാ​യ്ക്ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ പാ​ർ​പ്പി​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പ​ടു​ന്ന​ത്.