ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ക്കി​ട​കവാ​വ് ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു
Thursday, July 24, 2025 11:21 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ക്കട​കവാ​വ് ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.​പി​തൃ​ക്ക​ളു​ടെ സ്മ​ര​ണ​യി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍​ക്കാ​യി വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ടി​മാ​ലി ശാ​ന്ത​ഗി​രി ശ്രീ ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി മ​ഠ​ത്തും​മു​റി അ​ജി​ത്ത് ശാ​ന്തി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍.​ അ​ടി​മാ​ലി​യു​ടെ സ​മീ​പ​മേ​ഖ​ല​ക​ളി​ലെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ലും പു​ല​ര്‍​ച്ചെ മു​ത​ല്‍ ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍​ക്കാ​യി വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.