സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ഗാ​ന്ധി​ജ​യ​ന്തി​വ​രെ കാ​ക്ക​ണോ?
Wednesday, July 23, 2025 11:21 PM IST
ചെ​റു​തോ​ണി: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​ൻ ഗാ​ന്ധി​ജ​യ​ന്തിവ​രെ കാ​ത്തി​രി​ക്ക​ണോ‍‍? പൊ​തു​ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ ദി​വ​സ​വും മ​നു​ഷ്യർ എ​ത്താ​റു​ള്ള സ്ഥ​ല​മാ​ണോ എ​ന്നു സം​ശ​യി​ക്കേണ്ട അ​വ​സ്ഥ​യി​ലാ​ണ്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ ആ​ൽ​മ​ര​ങ്ങ​ൾവ​രെ വ​ള​ർ​ന്നുതു​ട​ങ്ങി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ൾ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്താ​തെ​യും വൃ​ത്തി​യാ​ക്കി പെ​യി​ന്‍റ് ചെ​യ്തു സൂ​ക്ഷി​ക്കാ​തെ​യു​മാ​ണ് നശിക്കു​ന്ന​ത്. കെ​ട്ടി​ടത്തിൽ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യാ​ൽ പു​തി​യ​ത് പ​ണി​യു​ക​യാ​ണ് ചെ​യ്യു​ക.

നി​ര​വ​ധി സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, പ​ല​തും ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ല​താ​നും. നി​സാ​ര ത​ക​രാ​റു​ക​ളു​​ള്ള​വപോ​ലും അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ന​ട​ത്തി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു പ​ക​രം പു​തി​യ​ത് നി​ർ​മി​ക്കു​ന്നു.

ജി​ല്ലാ ഭ​ര​ണ സി​രാ​കേ​ന്ദ്രം​പോ​ലും കാ​ടു​ക​യ​റി ന​ശി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. ക​ള​ക്‌ടറേറ്റി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ക്ഷേ​പ ഭ​വ​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ വൃക്ഷത്തൈ​ക​ൾ ഉ​ൾ​പ്പെ​ടെ വ​ള​രു​ന്നു​ണ്ട്. പു​റ​ത്തുനി​ന്ന് നോ​ക്കു​ന്ന ആ​ർ​ക്കും വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന കാ​ടു​പ​ട​ല​ങ്ങ​ൾ ഇ​വി​ടെ ദി​വ​സ​വും എ​ത്തി ഒ​പ്പി​ട്ട് ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ മാ​ത്രം കാ​ണു​ന്നി​ല്ല.

മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന പോ​ർ​ച്ചി​ന്‍റെയും ക​ള​ക്‌ടറേ റ്റി​ലെ മ​റ്റ് കാ​ർപോ​ർ​ച്ചു​ക​ളു​ടെ​യും മു​ക​ളി​ൽ വ​ള്ളിപ്പ​ട​ർ​പ്പു​ക​ൾ വ​ള​ർ​ന്നിരിക്കു​ക​യാ​ണ്. ഭാ​രം താ​ങ്ങാ​നാ​കാ​തെ ത​ക​രഷീ​റ്റി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഷെ​ഡ് ത​ക​ർ​ന്നുവീ​ണാ​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാം. ക​ള​ക്‌ടറേറ്റി​ന്‍റെ സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഓ​ഫീ​സു​ക​ളു​ടെ​യും പ​രി​സ​രം കാ​ടുപി​ടി​ച്ച് വൃ​ത്തി​ഹീ​ന​മാ​യിരിക്കുകയാണ്.

ഇ​വി​ടെ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സം​ഭ​ര​ണി​ക​ൾ​ക്ക് അ​ട​പ്പുപോ​ലു​മി​ല്ല. അ​ട​പ്പില്ലാത്തതിനാൽ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ പക്ഷികളും മ​റ്റു ജീ​വി​ക​ളും മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടാ​നു​ള്ള സാ​ധ്യ​ത​ ഏ​റെ​യാ​ണ്.

ഇ​വ​യെ​ല്ലാം യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചാ​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​നാ​കും. സ്വ​ന്തം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​വ​ർ ത​ങ്ങ​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ കരുതുന്നത്.