സം​ര​ക്ഷ​ണ​വേ​ലി​യി​ല്ലാ​ത്ത ട്രാ​ൻ​സ്ഫോ​ർ​മ​ർ ഭീഷണി
Monday, July 21, 2025 11:22 PM IST
ചെ​റു​തോ​ണി: സം​ര​ക്ഷ​ണ​വേ​ലി​യി​ല്ലാ​ത്ത വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ വെ​ൺ​മ​ണി - തെ​ക്ക​ൻ​തോ​ണി​യി​ലാ​ണ് വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്കാ​തെ​യു​ള്ള കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​ത്. കൈ​യെ​ത്തു​ന്ന ഉ​യ​ര​ത്തി​ൽ റോ​ഡ​രു​കി​ൽ സ്ഥി​തിചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ൽ നി​ര​വ​ധി ദു​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്കാ​ൻ കെ​എ​സ്ഇ​ബി ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് എ​ത്ര​യും​വേ​ഗം സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.