കെ. ​സ​ലിം​കു​മാ​ർ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി
Sunday, July 20, 2025 10:58 PM IST
ക​ട്ട​പ്പ​ന: സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി കെ. ​സ​ലിം​കു​മാ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​വും എ​ഐ​ടി​യു​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. 2022 ഓ​ഗ​സ്റ്റി​ൽ അ​ടി​മാ​ലി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം സെ​ക്ര​ട്ട​റിയാ​യി തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഉ​ടു​ന്പ​ന്നൂ​ർ മ​ഞ്ചി​ക്ക​ല്ല് ക​ണി​യാം​പ​റ​ന്പി​ൽ പ​രേ​ത​രാ​യ ത​ങ്ക​പ്പ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​നാ​ണ് 59കാ​ര​നാ​യ സ​ലിം​കു​മാ​ർ. അ​ന്ത​രി​ച്ച നേ​താ​വ് വ​ഴി​ത്ത​ല ഭാ​സ്ക​ര​ന്‍റെ മ​ക​ൾ പ​രേ​ത​യാ​യ സി​ന്ധു​വാ​ണ് ഭാ​ര്യ. മ​ക​ൾ: ല​ക്ഷ്മിപ്രി​യ. മ​രു​മ​ക​ൻ രോ​ഹി​ത്ത്.

തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ​ത്തി​യ​ത്. ചെ​ത്തുതൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ, മ​ദ്യവ്യ​വ​സാ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ, ചു​മ​ട്ടുതൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ, സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, മു​നി​സി​പ്പ​ൽ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

51 അം​ഗ ജി​ല്ലാ കൗ​ണ്‍​സി​ലി​നെ​യും 32 സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

മു​തി​ർ​ന്ന നേ​താ​വ് പി. ​പ​ള​നി​വേ​ലി​ന്‍റെ നി​ര്യാ​ണ​ത്തെത്തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, സി​പി​ഐ ദേ​ശീ​യ ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി, സം​സ്ഥാ​ന അ​സിസ്റ്റന്‍റ് സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ എം​പി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​ഷ്റ​ഫ്, ക​മ​ല സ​ദാ​ന​ന്ദ​ൻ, മ​ഹി​ളാസം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​ൻ ന​ന്ദി പ​റ​ഞ്ഞു.