ഉ​ടു​മ്പ​ന്‍​ചോ​ല ജോ.​ ആ​ര്‍​ടി ഓ​ഫീസി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ൽ 66,600 രൂ​പ പി​ടി​ച്ചെ​ടു​ത്തു
Sunday, July 20, 2025 10:15 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല ജോ.​ ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന 66,600 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​വിം​ഗ് പ​രി​ശീ​ല സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ളു​ടെ പ​ക്ക​ൽനി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.15 വ​രെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഓ​ഫീ​സി​ല്‍ പ്ര​വേ​ശ​ന​മെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ന്ന സ​മ​യ​ത്ത് നാ​ല് ഏ​ജ​ന്‍റു​മാ​ര്‍ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി 10.30 വ​രെ നീ​ണ്ടു. സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ജോ.​ ആ​ര്‍​ടി​ഒ​യു​ടെ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഓ​ഫി​സീ​ല്‍ ഉ​ണ്ടാ​യി​രു​ന്ന 16 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.