ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെയും നാ​ട്ടു​കാ​രെ​യും വ​ട്ടം ചു​റ്റി​ച്ചു
Sunday, July 20, 2025 10:15 PM IST
ക​ട്ട​പ്പ​ന:​ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം ചു​റ്റി​ച്ചു.
ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ പു​ത്ത​ൻ​വീ​ട്ടി​ൽ മ​ധു രാ​ഘ​വ​ൻ (43) ആ​ശ്ര​മംപ​ടി ഐ​ടി​ഐ കു​ന്ന് റോ​ഡി​ന് സ​മീ​പ​മു​ള്ള പാ​ല​ത്തി​ൽനി​ന്ന് ക​ട്ട​പ്പ​ന ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഒ​ഴു​കി​പ്പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ പാ​റ​യി​ൽ ത​ങ്ങി​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ക്കൊ​മ്പി​ലും പാ​റ​യി​ലും പി​ടി​ച്ചു കി​ട​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ഇ​യാ​ളു​ടെ മ​ക​ൻ സ്ഥ​ല​ത്തെ​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ര​ക്ഷാസേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​യാ​ളെ കാ​ണാ​താ​യി. തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും രാ​ത്രി മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നു കി​ലോ​മീ​റ്റ​ർ അ​പ്പു​റം ആ​ഞ്ഞി​ലി​പ്പാ​ലംവ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ എ​ത്തി​യ ബ​ന്ധു​ക്ക​ൾ വീ​ടു തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ മ​ധു​വി​നെ വീ​ട്ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഇ​ട​യ്ക്ക് നീ​ന്തി ക​ര​യ്ക്കു ക​യ​റി എ​വി​ടെ​യോ മ​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം നാ​ട്ടു​കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ധു ശ​രി​ക്കും വ​ട്ടംക​റ​ക്കി. മ​ധു​വി​നെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ശ​രീ​രം മു​ഴു​വ​ൻ മു​റി​വു​ക​ളുള്ള​തി​നാ​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെത്തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.