വി.​എ​സ്: തി​രി​ച്ച​ടി​യി​ലും ത​ല​യെ​ടു​പ്പോ​ടെ നി​ന്ന പോ​രാ​ളി
Monday, July 21, 2025 11:22 PM IST
മൂ​ന്നാ​ർ: ഒ​റ്റ​യാ​നാ​യി പൊ​രു​തി​യ നേ​താ​വെ​ന്ന നി​ല​യി​ലാ​യി​രി​ക്കും വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നെ ഇ​ടു​ക്കി​യു​ടെ ച​രി​ത്രം ഓ​ർ​ത്തുവ​യ്ക്കു​ന്ന​ത്. പാ​ള​യ​ത്തി​ൽ നി​ന്നുത​ന്നെ ഉ​യ​ർ​ന്ന എ​തി​ർ​പ്പു​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ തു​ട​ങ്ങിവ​ച്ച ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഒ​രു നേ​താ​വി​ന് ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യും ഉ​ണ്ടെ​ങ്കി​ൽ ഏ​തുവി​ധ​ത്തി​ലു​ള്ള വി​ജ​യ​വും നേ​ടാ​നാ​വു​മെ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി ഭൂ​മി സ്വ​ന്ത​മാ​ക്കി അ​നു​മ​തി​യി​ല്ലാ​തെ കോ​ടി​ക​ൾ മു​ട​ക്കി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച റി​സോ​ർ​ട്ട് ലോ​ബി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ന്‍റെ മ​നോ​ഹാ​രി​ത കൈ​യ​ട​ക്കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് വി.​എ​സ്.​മൂ​ന്നാ​ർ ദൗ​ത്യ​ത്തി​ന് ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് കേ​ര​ളം ക​ണ്ട​ത് ക​രു​ത്ത​നാ​യ ഒ​രു നേ​താ​വി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം കൂ​ടി​യാ​യ മൂ​ന്നാ​റി​ന്‍റെ പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങാ​ത്ത വി​ധ​ത്തി​ൽ ഒ​രു അ​നു​മ​തി​യും തേ​ടാ​തെ മാ​ഫി​യ സം​ഘ​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ന്നാ​ൽ ഭാ​വിത​ല​മു​റ​യ്ക്ക് മൂ​ന്നാ​റി​നെ ന​ഷ്ട​മാ​കും എ​ന്ന തി​രി​ച്ച​റി​വ് മു​ന്പേ ക​ണ്ടെ​ത്തി​യ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം കൃ​ത്യ​വും സൂ​ക്ഷ്മ​വു​മാ​യി​രു​ന്നു. അ​തി​നാ​യി ആ​വി​ഷ്ക​രി​ച്ച കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​യ വി​ധ​വും ഏ​വ​രെ​യും ഞെ​ട്ടി​ച്ചു.

വെ​ല്ലു​വി​ളി​ക​ളു​യ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക്കണ്ട് അ​ധി​കം പ​ര​സ്യ​മാ​ക്കാ​തെ​യാ​യി​രു​ന്നു ദൗ​ത്യ​ത്തി​ന്‍റെ അ​ണി​യ​റപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് എ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​രു സം​ഘം മൂ​ന്നാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദൗ​ത്യം പു​റംലോ​കം അ​റി​യു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ലെ​ത്തി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​യി​രു​ന്ന വി.​എ​സി​ന്‍റെ മൂ​ന്നാ​ർ ദൗ​ത്യം ആ​രം​ഭി​ക്കു​ന്ന​ത്. 2007 മേ​യ് 13-ാം തീ​യ​തി​യാ​യി​രു​ന്നു ദൗ​ത്യ​ത്തി​ന്‍റെ തു​ട​ക്കം. വി​ശ്വ​സ്ത​നാ​യ കെ.​സു​രേ​ഷ് കു​മാ​ർ ആ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ. ഋ​ഷി​രാ​ജ് സിം​ഗും ഇ​ടു​ക്കി ക​ള​ക്ട​റാ​യി​രു​ന്ന രാ​ജു നാ​രാ​യ​ണ​സ്വാ​മി എ​ന്നി​വ​രെ​യും ദൗ​ത്യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി നി​ലം പൊ​ത്തി.

കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പൊ​ത്തു​ന്ന​തി​നോ​ടൊ​പ്പം ഉ​യ​ർ​ന്ന ജെ​സി​ബിയു​ടെ മു​ര​ൾ​ച്ച ഒ​രു സിം​ഹ​ഗ​ർ​ജ​നം പോ​ലെ വി​ജ​യ​ഭേ​രി മു​ഴ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ഒ​ന്നി​നും കൂ​സാ​ത്ത മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​രു​ത്തി​നും ന​ട​പ​ടി​ക​ൾ​ക്കും മു​ന്നി​ൽ റി​സോ​ർ​ട്ട് ലോ​ബി​ക​ൾ വി​റ​ളി​പൂ​ണ്ടു. എ​ല്ലാ​ത്തി​നും മു​ന്നി​ൽനി​ന്നും ന​യി​ച്ച​ത് വി.​എ​സ് എ​ന്ന ജ​ന​കീ​യ നേ​താ​വ്.

ദൗ​ത്യസം​ഘ​ത്തി​ന് വി.​എ​സിന്‍റെ മൂ​ന്നു പൂ​ച്ച​ക​ൾ എ​ന്ന വി​ളി​പ്പേ​രും വീ​ണു. മു​ഖംനോ​ക്കാ​തെ ന​ട​പ​ടിയെ​ടു​ക്കാ​ൻ നി​ർ​ദേശം ല​ഭി​ച്ച​തോ​ടെ ദൗ​ത്യ​സം​ഘ​ത്തി​നു മു​ന്പി​ൽ ആ​ർ​ക്കും പി​ടി​ച്ചുനി​ൽ​ക്കാ​നാ​വാ​ത്ത സ്ഥി​തി ഇ​ല്ലാ​താ​യി . ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും കൂ​ടി​യാ​യ​തോ​ടെ വി.​എ​സി​ന് വീ​ര​പ​രി​വേ​ഷ​വും ല​ഭി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും വ​രെ മാ​ധ്യ​മ​ങ്ങ​ൾ സം​ഭ​വ​ത്തെ വ​ലി​യ വാ​ർ​ത്ത​യാ​ക്കി.

25 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് വി.​എ​സി​ന്‍റെ പൂ​ച്ച​ക​ൾ വ​ലി​യ നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. 11 ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 96 കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചുനി​ര​ത്തി. സ​ർ​ക്കാ​രി​ന് കൈ​മോ​ശം വ​ന്ന ഏ​ക്ക​റു ക​ണ​ക്കി​ന് ഭൂ​മി തി​രി​ച്ചു പി​ടി​ച്ചു. 11,350 ഏ​ക്ക​റോ​ള​മാ​ണ് തി​രി​ച്ചെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ന്നാ​ൽ സ്വ​ന്തം പ​ക്ഷ​ത്തുനി​ന്നുപോ​ലും എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ഞ്ഞു. മി​ടു​ക്ക​രും ജ​ന​നാ​യ​ക​രു​മെ​ന്ന് വി​ളി​ക്ക​പ്പെ​ട്ട മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രും അ​പ​ഹാ​സ്യ​രാ​കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ ദൗ​ത്യം പാ​ളി​യെ​ങ്കി​ലും ഒ​രു ജ​ന​കീ​യ നേ​താ​വ് എ​പ്ര​കാ​രം ആ​യി​രി​ക്ക​ണ​മെ​ന്നു​ള്ള മാ​തൃ​ക ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ വി.​എ​സ്.​കാ​ണി​ച്ചുത​ന്നു.

വി.​എ​സ് തു​ട​ങ്ങി​യ ദൗ​ത്യം പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന് മൂ​ന്നാ​റി​ന്‍റെ മു​ഖം മ​റ്റൊ​ന്നാ​യി​രി​ക്കു​മെ​ന്ന് ക​രു​തു​ന്ന​വും ഒ​ട്ടേ​റെപ്പേരാ​ണ്.