വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നു കി​ട​ക്കു​ന്ന​ത് ഭീ​ഷ​ണി​യാ​കു​ന്നു
Sunday, July 20, 2025 10:15 PM IST
മൂ​ല​മ​റ്റം: വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നുകി​ട​ക്കു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. മൂ​ല​മ​റ്റം ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്‌ഷൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള പു​ത്തേ​ട് ഈ​ന്തും​പ്ലാ​ക്ക​ൽ എ​ബി ജയിം​സി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് നാ​ട്ടു​കാ​രും സ്കൂ​ൾ കു​ട്ടി​ക​ളും ന​ട​ന്നുപോ​കു​ന്ന വ​ഴി​യ​രു​കി​ൽ ലൈ​ൻ താ​ഴ്ന്നുനി​ൽ​ക്കു​ന്ന​ത്. കു​ട നി​വ​ർ​ത്തിപ്പോ​യാ​ൽ ലൈ​നി​ൽ ത​ട്ടു​ന്ന സ്ഥി​തി​യാ​ണ്.

നി​ര​വ​ധി ത​വ​ണ സെ​ക്‌ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞെ​ങ്കി​ലും താ​ഴ്ന്നുകി​ട​ക്കു​ന്ന ലൈ​ൻ ഉ​യ​ർ​ത്താ​നോ ലൈ​നി​ൽ മു​ട്ടിനി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ൾ മു​റി​ക്കാ​നോ വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ലൈ​ൻ ഓ​ഫ് ചെ​യ്ത് ട​ച്ച് വെ​ട്ട് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടേക്കു തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.