ജൈ​വവൈ​വി​ധ്യ ക്ല​ബ് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, July 20, 2025 10:15 PM IST
കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ജൈ​വവൈ​വി​ധ്യ ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്.​ അ​ശ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ഴ​യപീ​ടി​ക​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കു​ട്ടി​ക​ൾ വി​വി​ധ​യി​നം ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​തോ​ടൊ​പ്പം തു​ട​ക്കം കു​റി​ച്ചു.

ജൈ​വ​വൈ​വി​ധ്യ ക്ല​ബ്ബി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ശ​ല​ഭോ​ദ്യാ​നം, പ​ച്ച​ക്ക​റി​ത്തോ​ട്ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹെ​ഡ്മി​സ്ട്ര​സ് ടെ​സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.