സ്ത്രീ​ക​ൾ​ക്ക് വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി പ​രി​ശീ​ല​നം
Wednesday, July 23, 2025 11:20 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ളി​ൽ പ​രിശീ​ല​നം ന​ൽ​കും. കൂ​ൺകൃ​ഷി, സോ​പ്പ് നി​ർ​മാ​ണം, അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മാ​ണം, മെ​ഴു​കു​തി​രി നി​ർ​മാ​ണം തു​ട​ങ്ങി​യവയിലാ​ണ് പ​രി​ശീ​ല​നം. പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

വ​നി​താ യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് അ​ശ്വ​തി പ്ര​വീ​ൺ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ഗ്രീ​ൻ​വാ​ലി ഡെ​വ​ലപ്മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, മെ​റി​ൻ ഏ​ബ്രാ​ഹം, അ​നി​മേ​റ്റ​ർ ബി​ൻ​സി സ​ജി, ബി​ൻ​സി ബി​നോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.