മ​ഴ: ത​മി​ഴ്നാ​ടി​ന്‍റെ കൃ​ഷി​ക്ക് അ​നു​ഗ്ര​ഹ​മാ​യി അ​മ​രാ​വ​തി ഡാം
Sunday, July 27, 2025 11:25 PM IST
മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ മൂ​ന്നാ​ർ, മ​റ​യൂ​ർ മേ​ഖ​ല​കളി​ൽ പെ​യ്ത ശ​ക്ത​മാ​യ മഴ ത​മി​ഴ്നാ​ടി​ന്‍റെ അ​മ​രാ​വ​തി ഡാ​മി​ന് പു​തു​ജീ​വ​ൻ പ​ക​ർ​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മ​റ​യൂ​രി​ൽനി​ന്ന് 36 കി​ലോ​മീ​റ്റ​ർ അ​ക​ലെ തി​രു​പ്പൂ​ർ ജി​ല്ല​യി​ൽ സ്ഥി​തിചെ​യ്യു​ന്ന ഡാം ​മ​ഴ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽനി​ന്നു​ള്ള മ​ഴ​വെ​ള്ള​ത്താ​ലാ​ണ് നി​റ​യു​ന്ന​ത്.

മ​റ​യൂ​രി​ന്‍റെ മ​ല​നി​ര​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ കി​ഴ​ക്കോ​ട്ടൊ​ഴു​കി പാ​ന്പാ​ർവ​ഴി അ​മ​രാ​വ​തി ഡാ​മി​ലെ​ത്തു​ക​യാ​ണ്. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ ഉ​ടു​മ​ൽ​പേ​ട്ട, ക​രൂ​ർ, മ​ട​ത്തു​കു​ളം, അ​ങ്കാ​ല​ക്കു​റി​ച്ചി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ 55,000 ഏ​ക്ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ കു​റ​വാ​യ​തി​നാ​ൽ ഈ ​വെ​ള്ളം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ട് ജ​ല​സേ​ച​ന വ​കു​പ്പി​ന് പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ മ​റ​യൂ​രിൽ ഒ​ക്‌ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്തും അ​മ​രാ​വ​തി ഡാം ​നി​റ​ഞ്ഞു​ക​വി​യാ​റു​ണ്ട്. 90 ഘ​ന​യ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഈ ​ഡാ​മി​ൽ ക​ഴി​ഞ്ഞയാ​ഴ്ച 72 ഘ​ന​യ​ടി വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡാം ​തു​റ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ 49 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.