പു​ര​യി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, July 29, 2025 12:22 AM IST
ച​ക്കു​പ​ള്ളം: ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ആ​ന​വി​ലാ​സ​ത്ത് സാ​ബു വെ​ട്ടി​ക്ക​ലി​ന്‍റെ പു​ര​യി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ക​ഴി​ഞ്ഞ ദി​വ​സം തു​ട​ർ​ച്ച​യാ​യുണ്ടാ​യ മ​ഴ​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് വീ​ട് അ​പ​ക​ട​വ​സ്ഥ​യി​ലാ​യി.

വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ ഇ​പ്പോ​ൾ വ​ഴിയി​ല്ലാ​താ​യി. അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​ണ് സാ​ബു​വും കു​ടും​ബ​വും വീ​ട്ടി​ലെ​ത്തു​ന്ന​ത്. സാ​ബു​വി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടമുണ്ടാ​യി​ട്ടു​ണ്ട്.

വീ​ടി​ന്‍റെ മു​ൻ​ഭാ​ഗംകൂ​ടി ത​ക​ർ​ന്നു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.