മൂ​ന്നാ​ർ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധിച്ചു
Tuesday, July 29, 2025 11:45 PM IST
മൂ​ന്നാ​ർ: മ​നു​ഷ്യ​ക്ക​ട​ത്ത്, മ​ത​പ​രി​വ​ർ​ത്ത​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ ഛത്തീ​സ്ഗ​ഡി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​ന്നാ​റി​ൽ മെ​ഴു​കു​തി​രി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നാ​റി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ മൂ​ന്നാ​ർ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​തേ​ത​രമൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചും ഭ​ര​ണ​ഘ​ട​ന​യെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചും ക്രി​സ്ത്യാ​നി​ക​ൾ​ക്ക് എ​തി​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വര​ഹി​ത​മാ​ണെ​ന്നും യാ​തൊ​രുവി​ധ അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​യാ​ണ് ക​ന്യാ​സ​ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ വ്യ​ക്ത​മാ​ക്കി.

മെ​ഴു​കു​തി​രി തെ​ളി​ച്ചു​പി​ടി​ച്ച് പ്രാ​ർ​ഥന​ക​ളു​മാ​യി വി​ശ്വാ​സി​ക​ൾ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

മു​ന്നാ​ർ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​ മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ഫാ.​ നി​റ്റി​ൻ ബോ​സ്, ഡോ.​ മോ​ഹ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. സോ​ജ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.