യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Tuesday, July 29, 2025 12:22 AM IST
ക​രി​മ​ണ്ണൂ​ർ: ഭാ​ര്യാ സ​ഹോ​ദ​ര​നാ​യ യു​വാ​വി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. തൊ​മ്മ​ൻ​കു​ത്ത് മാ​വു​ങ്ക​ൽ സ​ന്തോ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​മു​ള​പ്പു​റം സ്കൂ​ളി​ന് സ​മീ​പ​ത്തെ ഭാ​ര്യാവീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യാ സ​ഹോ​ദ​ര​ൻ അ​ജോ (30)യെ ​വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഐ അ​രു​ണ്‍ സി.​ ഗോ​വി​ന്ദ്, സി​പി​ഒ അ​ൻ​സാ​ർ അ​ലി​യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.