തൊടുപുഴ: ഛത്തീസ്ഗഡിൽ അകാരണമായി ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്-എം പ്രതിഷേധ പ്രകടനം നടത്തി. പാർട്ടി ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ മതസ്വാതന്ത്ര്യവും ഇന്ത്യയിൽ നിലനിർത്തുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.
കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, സി. ജയകൃഷ്ണൻ, റോയിസണ്‍ കുഴിഞ്ഞാലിൽ, അംബിക ഗോപാലകൃഷ്ണൻ, ഡോണി കട്ടക്കയം, ബേബി ഇടത്തിൽ, ജിജി വാളിയംപ്ലാക്കൽ, മനോജ് മാമല, ലിപ്സണ്‍ കൊന്നയ്ക്കൽ, ജോസ് മാറാട്ടിൽ, ജിജോ ജോർജ്, അനു ആന്റണി, തങ്കച്ചൻ മരോട്ടി മൂട്ടിൽ, എം. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.