വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Tuesday, July 29, 2025 12:22 AM IST
അ​ടി​മാ​ലി: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ അ​ടി​മാ​ലി ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യി.​ ല​ക്ഷ്മി എ​സ് വ​ള​വ് കോ​ള​നി സ്വ​ദേ​ശി അ​ജീ​ഷാ​ണ് (37) പി​ടി​യി​ലാ​യ​ത്.​

ഇ​യാ​ള്‍ ക​ല്ലാ​ര്‍ മാ​ങ്കു​ളം ക​വ​ല ഭാ​ഗ​ത്താ​ണ് താ​മ​സി​ച്ചിരു​ന്ന​ത്. ക​ല്ലാ​ര്‍ മാ​ങ്കു​ളം ക​വ​ല ഭാ​ഗ​ത്ത് ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ജീ​ഷ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു വാ​ങ്ങി ക​ല്ലാ​ര്‍, മാ​ങ്കു​ളം, മൂ​ന്നാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഇ​യാ​ൾ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ശ​ശി, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ൻ.​കെ. ദി​ലീ​പ്, ബി​ജു മാ​ത്യു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി​സ്മ​യ മു​ര​ളി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.