പ്രതിഷേധ ജ്വാലയിൽ ആളിപ്പടർന്ന്
Thursday, July 31, 2025 11:43 PM IST
ക​ന്യാ​സ്ത്രീ​ക​ളെ ജ​യി​ല​ട​ച്ച സം​ഭ​വം, കു​മ​ളി​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്

കു​മ​ളി: ച​ത്തീ​സ്ഗ​ഡി​ൽ ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ണ​ക്ക​ര, കു​മ​ളി ഫെ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ളി​യി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.

ഹോ​ളി​ഡേ ഹോം ​പ​രി​സ​ര​ത്തു​നി​ന്നു തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം കു​മ​ളി ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.

അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും വി​ശ്വാ​സി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ന്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ, അ​ഡ്വ. നീ​നു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ദി​ല​ൻ കോ​ഴി​മ​ല, അ​ക്സാ ജോ​യി പ​റ​ന്പ​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.