ആ​ൻ​സി തോ​മ​സ് പ്ര​സി​. സ്ഥാ​നം രാ​ജി​വ​ച്ചു
Friday, August 1, 2025 11:21 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ് മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം സ്ഥാ​നം രാ​ജി​വ​ച്ചു. ബി​ഡി​ഒ ഷൈ​ജ​മോ​ൾ കോ​യ മു​ൻ​പാ​കെ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

കോ​ൺ​ഗ്ര​സ് സീ​റ്റി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച രാ​ജി ച​ന്ദ്ര​ൻ കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​തോ​ടെ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ജി ച​ന്ദ്ര​നെ കോ​ട​തി അ​യോ​ഗ്യ​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ൻ​സി തോ​മ​സ് പ്ര​സി​ഡാ​യ​ത്. ​പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ വൈ​സ് പ്ര​സി​ഡന്‍റ് എ​ബി തോ​മ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കും.​മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം കേ​ര​ള കോ​ൺ​ഗ്ര​സി​നാ​ണ് അ​ടു​ത്ത ഉൗ​ഴം.