യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ പുതിയ കെട്ടിടത്തിൽ
Sunday, August 3, 2025 6:41 AM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്ട് പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ രാ​ജാ​ക്കാ​ട് ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. രാ​ജാ​ക്കാ​ട് പൊന്മുടി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശാ​ഖ​യാ​ണ് രാ​ജാ​ക്കാ​ട് പൂ​പ്പാ​റ റോ​ഡി​ൽ ച​ന്പ​ക്ക​ര ബി​ൽ​ഡിം​ഗി​ലേ​ക്കു മാ​റ്റി​യ​ത്.

ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം എ​റണാ​കു​ളം സോ​ണ്‍ ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ശ​ക്തി​വേ​ൽ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ര​തീ​ഷ് നി​ർ​വഹി​ച്ചു. കോ​ട്ട​യം റീ​ജൺ ചീ​ഫ് മാ​നേ​ജ​ർ എം.​ആ​ർ. മ​ണി​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്രാ​ഞ്ച് മാ​നേ​ജ​ർ സി. വി​ഷ്ണു​മോ​ഹ​ൻ, അ​സി.​മാ​നേ​ജ​ർ അ​നു ജി​നേ​ഷ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​ജു, സെ​ക്ര​ട്ട​റി സ​ജി കോ​ട്ട​യ്ക്ക​ൽ, ബേ​ബി ച​ന്പ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.