വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, August 3, 2025 6:41 AM IST
രാ​ജാ​ക്കാ​ട്: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് കേ​ര​ള രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പു​ഷ്പാം​ഗ​ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ത്താം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ കു​ട്ടി​ക്കു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി വി​ത​ര​ണം രാ​ജാ​ക്കാ​ട് സിഐ വി. വി​നോ​ദ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാ​ർ എം. ​കാ​സിം, ജി​ല്ലാ ട്ര​ഷ​റ​ർ സു​മേ​ഷ് എ​സ്.​ പി​ള്ള,എം.​കെ. മോ​ഹ​ന​ൻ,യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഇ.​ജെ. ചാ​ക്കോ, സെ​ക്ര​ട്ട​റി ട്രൈ​സ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.