സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീപ്പിൽ ഇ​ടി​ച്ചു
Sunday, August 3, 2025 6:41 AM IST
ക​ട്ട​പ്പ​ന: മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ട്ട​പ്പ​ന ഇ​രു​പ​തേ​ക്ക​ർ പ്ലാ​മൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ്, നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീപ്പിൽ ഇ​ടി​ച്ചു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ബൊ​ലേ​റോ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​ച്ചു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ മ​റ്റൊ​രു ഇ​ന്നോ​വ കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.