എ​സ്പിസി ഡേ ​ആ​ഘോ​ഷി​ച്ചു
Sunday, August 3, 2025 6:41 AM IST
അ​ടി​മാ​ലി: എ​സ്പിസി ഡേ​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി ന​ട​ന്നു.​ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷപ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ ചെ​ല്ല​പ്പ​ന്‍ നി​ര്‍​വ​ഹി​ച്ചു.​ പിടിഎ പ്ര​സി​ഡ​ന്‍റ് സി.എ​സ്. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ അ​ടി​മാ​ലി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.വി. ലൈ​ജു​മോ​ന്‍ എ​സ്പിസി കേ​ഡ​റ്റു​ക​ള്‍​ക്കാ​യി ക്ലാ​സ് ന​യി​ച്ചു.​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​സ്പിസി അം​ഗ​ങ്ങ​ൾ അ​ടി​മാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.​ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ട്ടി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് കെ. ​ഗീ​ത, റി​ട്ട. പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​ൻ സ​തീ​ഷ്‌​കു​മാ​ര്‍, എ​സ്പിസി കോ​-ഓർഡി​നേ​റ്റ​ര്‍ ആ​ശ ഏ​ബ്ര​ഹാം, ജ​സ്റ്റി​ന്‍ ജോ​യി, ശ്രീ​ക​ല, റ​ജീ​ന, ആ​നി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.