മെ​ഡി​. കോ​ള​ജ് ആശു​പ​ത്രി റോ​ഡ് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, August 3, 2025 11:44 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ള്ള റോ​ഡാ​ണ് അ​പ​ക​ടനി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. ട്രാ​ൻ​ഫോ​ർ​മ​റി​നു സ​മീ​പം ഏ​റെ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് ഇ​ടി​ഞ്ഞുപോ​യി​രി​ക്കു​ന്ന​ത്. ടാർ ചെയ്ത റോ​ഡി​ന്‍റെ അ​ടി​യി​ൽനി​ന്നു മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്. റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ഴവെ​ള്ളം റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞുപോ​യ ഭാ​ഗ​ത്തു​കൂ​ടി താ​ഴോ​ട്ടൊ​ഴു​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞുപോ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തുവ​ഴി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​തും തി​രി​കെപ്പോ​കു​ന്ന​തും. ഒ​രേസ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി​യാ​ൽ റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ടം സം​ഭ​വി​ക്കാം. ഇ​തി​ന്‍റെ എ​തി​ർ വ​ശ​ത്താ​ണ് ആ​ശു​പ​ത്രി​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ലം പ​തി​ക്കാ​റാ​യ നി​ല​യി​ൽ സ്ഥി​തിചെ​യ്യു​ന്ന​ത്. വ​ലി​യ ദു​ര​ന്ത​ത്തി​നുത​ന്നെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന സം​ര​ക്ഷ​ണഭി​ത്തി​യും ഇ​ടി​ഞ്ഞ് ഗ​ർ​ത്ത​മാ​യി​രി​ക്കു​ന്ന റോ​ഡും എ​ത്ര​യും വേ​ഗം ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.