ഓ​ട​യി​ൽ വീ​ണ മൊ​ബൈ​ൽ ഫോൺ ഫ​യ​ർ​ഫോ​ഴ്സ് വീ​ണ്ടെ​ടു​ത്തു
Sunday, August 3, 2025 11:44 PM IST
തൊ​ടു​പു​ഴ: അ​ബ​ദ്ധ​ത്തി​ൽ ഓ​ട​യി​ൽ വീ​ണ മൊ​ബൈ​ൽ ​ഫോ​ണ്‍ അ​ഗ്നിര​ക്ഷാ​ സേ​ന വീ​ണ്ടെ​ടു​ത്തു ന​ൽ​കി. മേ​ലു​കാ​വ് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ ജോ​ർ​ജീ​ന മാ​ത്യു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണാ​ണ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​നു സ​മീ​പം മൂ​ല​മ​റ്റം റോ​ഡി​ലെ ഓ​ട​യി​ൽ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് ശേ​ഷം 2.40നായി​രു​ന്നു സം​ഭ​വം. ഷോ​പ്പിം​ഗി​നാ​യി വ​ന്ന ജോ​ർ​ജീ​ന​യു​ടെ കൈ​യി​ൽനി​ന്ന് അ​ബ​ദ്ധ​ത്തി​ൽ ഫോ​ണ്‍ സ്ലാ​ബി​നി​ട​യി​ലൂ​ടെ ഓ​ട​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാനു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​ൻ. ​വി​നോ​ദ് കു​മാ​ർ, പി.​ജി.​ സ​ജീ​വ​ൻ, പി.​എ​ൻ. അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ട​യു​ടെ സ്ലാ​ബ് ഇ​ള​ക്കി ഉ​യ​ർ​ത്തി മാ​റ്റി​യ ശേ​ഷം ഫോ​ണ്‍ വീ​ണ്ടെ​ടു​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു.