പ​ട​യ​പ്പ​ പടപ്പുറപ്പാടിൽ; വനത്തിലേക്ക് തുരത്തണം
Sunday, August 3, 2025 6:41 AM IST
മൂ​ന്നാ​ർ: ജ​ന​വാ​സ​മേ​ഖ​ല​യി​ൽനി​ന്നു കാ​ട്ടു​കൊ​ന്പ​ൻ പ​ട​യ​പ്പ​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​തി​വാ​യി എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലൂ​ടെ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടു​കൊ​ന്പ​ൻ ആ​ളു​ക​ളു​ടെ സ്വൈരജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​ക​യാ​ണ്.​

അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന​യു​ടെ മു​ന്പി​ൽ​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക ആ​ളു​ക​ൾ​ക്കു​ണ്ട്.​ കു​ണ്ട​ള ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സമേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടു​കൊ​ന്പ​ൻ അ​വി​ടെ​യു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​രം​ഭി​ച്ച് വ​ന​ത്തി​നു​ള്ളി​ൽ തീ​റ്റ​യും വെ​ള്ള​വും വ​ർ​ധി​ച്ചി​ട്ടും കാ​ട്ടു​കൊ​ന്പ​ൻ കാ​ടു​ക​യ​റാ​ൻ ത​യാറാ​യി​ട്ടി​ല്ല. കാ​ട്ടാ​ന കു​ണ്ട​ള ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ കാ​ട്ടാ​ന ചു​റ്റി​ത്തി​രി​യു​ന്ന​ത്.

മു​ന്പ് മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ കാ​ടുക​യ​റി​യി​രു​ന്ന കാ​ട്ടു​കൊ​ന്പ​ൻ വേ​ന​ൽ​ക്കാ​ല​ത്താ​യി​രു​ന്നു ജ​ന​വാ​സ മേ​ഖ​ല​യി​ൽ തി​രി​കെ​യെ​ത്തി തീ​റ്റ​തേ​ടി​യി​രു​ന്ന​ത്. ആ​ന​യു​ടെ ഈ ​പ്ര​വ​ണ​തയ്ക്കിപ്പോൾ മാ​റ്റം വ​ന്നു ക​ഴി​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ശാ​ന്ത​സ്വ​ഭാ​വ​മാ​യി​രു​ന്ന പ​ട​യ​പ്പ ഇ​പ്പോ​ൾ ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണസ്വ​ഭാ​വം പു​റ​ത്തെ​ടു​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്.​ ഇ​തും തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്.