ചീ​യ​പ്പാ​റ​യി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്
Wednesday, August 6, 2025 11:51 PM IST
അ​ടി​മാ​ലി: ജ​ല​സ​മൃ​ദ്ധ​മാ​യ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്.​ കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മൂ​ന്നാ​റി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ ക​വ​രു​ന്ന​താ​ണ് ത​ട്ട് ത​ട്ടാ​യി താ​ഴേ​ക്ക് പ​തി​ക്കു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം.​

വേ​ന​ലി​ന് ശേ​ഷം മ​ണ്‍​സൂ​ണ്‍ എ​ത്തി​യ​തോ​ടെ വ​റ്റിവ​ര​ണ്ടു കി​ട​ന്നി​രു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി.​

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ചീ​യ​പ്പാ​റ​യി​ല്‍ ഇ​റ​ങ്ങി ജ​ല​പാ​ത​ത്തി​​ന്‍റെ ഭം​ഗി​യാ​സ്വ​ദി​ച്ച് ക​ട​ന്നുപോ​കു​ന്ന​ത്.​

വി​ദേ​ശ വി​നോ​ദസ​ഞ്ചാ​രി​ക​ളും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് ചീ​യ​പ്പാ​റ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

​പ​ച്ച​പ്പി​ന് ന​ടു​വി​ലാ​ണ് ചീ​യ​പ്പാ​റ ജ​ല​സ​മൃ​ദ്ധി തീ​ര്‍​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​രം​ഭി​ച്ച​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നുനി​ന്നി​രു​ന്ന വ്യാ​പാ​രീ സ​മൂ​ഹ​വും സ​ജീ​വ​മാ​ണ്.​

വേ​ന​ലി​ല്‍ പൂ​ര്‍​ണ​മാ​യി വ​റ്റിവ​ര​ളും വ​രെ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ഈ ​തി​ര​ക്ക് തു​ട​രും.