ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Thursday, August 7, 2025 5:50 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മാ​രി​യ​മ്മ​ൻ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​രി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

ഉ​ട​ൻ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 തോ​ടെ​യാ​ണ് സി​സി​ടി​വി​യി​ൽ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ള്ള​ത്.

ക്ഷേ​ത്ര​ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് ഏ​ക​ദേ​ശം 35000 ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. നി​ല​ന്പൂ​ർ ടൗ​ണി​നോ​ട് ചേ​ർ​ന്നാ​ണ് മാ​രി​യ​മ്മ​ൻ ദേ​വി ക്ഷേ​ത്രം. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി.