കാ​ഴ്ച മ​റ​ച്ച കാ​ട് വെ​ട്ടി​മാ​റ്റി
Wednesday, August 6, 2025 5:58 AM IST
എ​ട​ക്ക​ര: പാ​ലു​ണ്ട-​മു​ണ്ടേ​രി റോ​ഡി​ൽ കാ​ട്ടി​ച്ചി​റ മു​ത​ൽ പാ​തി​രി​പ്പാ​ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കാ​ട് ട്രോ​മാ കെ​യ​ർ അം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് റോ​ഡ​രി​കി​ലെ കാ​ഴ്ച മ​റ​ച്ച കാ​ടു​ക​ൾ ട്രോ​മാ കെ​യ​ർ പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്.

കാ​ല​ങ്ങ​ളാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം മു​ള​ക​ളും മ​റ്റ് ചെ​ടി​ക​ളും വ​ള​ർ​ന്ന് കാ​ടു​മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു കാ​ട് വ​ള​ർ​ന്നി​രു​ന്ന​ത്.

അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രി​ക, തെ​ക്കും​പു​റം മ​ജീ​ദ്, ഷി​ജോ, മു​ജീ​ബ്, സു​ലൈ​മാ​ൻ കൂ​ളി​യോ​ട​ൻ, ബാ​ബു മാ​ത്യു, ഹം​സ, സി.​ടി. സി​റാ​ജ്, ക​മ​റു​ദീ​ൻ, എ​ൽ​ദോ​സ്, കെ.​എം. ഹു​സൈ​നാ​ർ, മി​ൻ​ഷി​ദ്, റി​നി മൈ​ക്കി​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി​യ​ത്.