പെരിന്തൽമണ്ണ :കാദറലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന ചട്ടിപ്പാറ മുഹമ്മദാലിയുടെ നിര്യാണത്തിൽ കാതറലി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ക്ലബ്ബിന്റെ പുതിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ എംഎൽഎ വി ശശികുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറർ മണ്ണിൽ ഹസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ്, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ നാസർ , മുതിർന്ന കോൺഗ്രസ് നേതാവ് സി സേതുമാധവൻ, കൗൺസിലർ മാരായ പത്തത്ത് ജാഫർ, സുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്അരഞ്ഞിക്കൽ ആനന്ദൻ,രാജേന്ദ്രൻ എന്ന കൊച്ചു (കോൺ) ,
നാലകത്ത് ബഷീർ (മുസ്ലിം ലീഗ്),സുരേന്ദ്രൻ മങ്കട ( ജില്ലാ സെവൻസ് ഫുട്ബോൾ അസോസിയേഷൻ അസോസിയേഷൻ ) , അൻവർ തൃശൂർ (സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹി ), മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി.പി. ഇക്ബാൽ, വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചുകൊണ്ട് സി. എച്ച്. നാസർ,താമരത്ത് സെയ്താലിക്കുട്ടി, വിശ്വനാഥൻ,
ക്ലബ്ബ് പ്രതിനിധികളായ യൂസഫ് രാമപുരം,സി. എച്ച്. മുസ്തഫ,എം. കെ. കുഞ്ഞായമ്മു ,മണ്ണേങ്ങൽ അസീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് സ്വാഗതവും ,എച്ച് മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.