ഹ​ജ്ജ് അ​പേ​ക്ഷ​യ്ക്ക് ഇ​നി നാ​ല് ദി​വ​സം കൂ​ടി
Monday, August 4, 2025 5:40 AM IST
മലപ്പുറം:ഹ​ജ്ജ് 2026 അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് ഇ​നി നാ​ല് ദി​വ​സം മാ​ത്രം. ഹ​ജ്ജ് അ​പേ​ക്ഷ​ക​രു​ടെ സൗ​കാ​ര്യ​ർ​ഥം ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പ​ടെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഹ​ജ്ജ് ഹൗ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. ഇ​തു വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി ക​വ​ർ ന​മ്പ​ർ ന​ൽ​കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നി​ഷ്ക​ർ​ഷി​ച്ച സൈ​സി​ലും ക്വാ​ളി​റ്റി​യി​ലു​മാ​ണ് പാ​സ്പോ​ർ​ട്ട്‌ കോ​പ്പി, മ​റ്റു രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. ഇ​ത് പ​രി​ശോ​ധി​ച്ചാ​ണ് ക​വ​ർ ന​മ്പ​ർ ന​ൽ​കി വ​രു​ന്ന​ത്. രേ​ഖ​ക​ൾ വ്യ​ക്ത​മ​ല്ലെ​ങ്കി​ൽ ക​വ​ർ ന​മ്പ​ർ ല​ഭി​ക്കു​ന്ന​ത​ല്ല.ഈ ​വ​ർ​ഷം പ​തി​വി​ന് വി​പ​രീ​ത​മാ​യി വ​ള​രെ നേ​ര​ത്തെ​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്.

കാ​ലി​ക്ക​റ്റ്‌ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റിൽ അ​പേ​ക്ഷ​ക​ൾ വ​ള​രെ കു​റ​വാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വി​മാ​ന യാ​ത്ര​ക്കൂ​ലി മ​റ്റു എ​മ്പാ​ർ​ക്കേ​ഷ​നെ​ക്കാ​ൾ വ​ള​രെ വ​ർ​ധി​ച്ച​താ​ണ് അ​പേ​ക്ഷ കു​റ​യാ​ൻ കാ​ര​ണം. ഇ​ത്ത​വ​ണ ചാ​ർ​ജ് കു​റ​ക്കാ​ൻ ഹ​ജ്ജ് ക​മ്മി​റ്റി കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഡോ: ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം 16400 ഓ​ളം പേ​ർ​ക്കാ​ണ് സെ​ലെ​ക്ഷ​ൻ ല​ഭി​ച്ച​ത്. ഇ​തു വ​രെ 22,752 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 4512 പേ​ർ 65+ വി​ഭാ​ഗ​ത്തി​ലും, 3016 പേ​ർ ലേ​ഡീ​സ് വി​തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ലും, 835-പേ​ർ ജ​ന​റ​ൽ ബി ​വി​ഭാ​ഗ​ത്തി​ലും14,389-പേ​ർ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​ണ്.