ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം
Monday, August 4, 2025 5:40 AM IST
മ​ക്ക​ര​പ്പ​റ​മ്പ്:​പ​ഴ​മ​ക​ൾ പ​റ​ഞ്ഞു പ​രി​ച​യം പു​തു​ക്കി​മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പ​ത്തെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച് ഒ​രു​വ​ട്ടം​കൂ​ടി ഫ്രാ​ൻ​സി​സ് മാ​ഷോ​ടൊ​പ്പം അ​തേ ക്ലാ​സ്സ് മു​റി​യി​ൽ ഒ​ത്തു​കൂ​ടി,

1993 - 94ലെ ​പു​ണ​ർ​പ്പ വി ​എം എ​ച്ച് എം ​യു പി ​സ്കൂ​ളി​ലെ ഏ​ഴ് എ,​ക്ലാ​സ് സ​ഹ​പാ​ഠി​ക​ളും അ​ന്ന​ത്തെ ക്ലാ​സ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഫ്രാ​ൻ​സി​സ് മാ​സ്റ്റ​റു​മാ​ണ് മു​പ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം അ​തേ ക്ലാ​സ് മു​റി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത് , സം​ഗ​മം നി​ല​വി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ അ​ല​വി​മാ​സ്റ്റ​ർ ക​രു​വാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു, ക്ലാ​സ് ലീ​ഡ​ർ​മാ​രാ​യി​രു​ന്ന വി.​സി. അ​ബ്ദു​ൽ വ​ഹീ​ദ്അ​ധ്യ​ക്ഷ​നാ​യി.​

വ​രി​ക്കോ​ട​ൻ സെ​റീ​ന, ഷാ​ജി​തൃ​ത്താ​ല ,ഷ​മീ​ർ രാ​മ​പു​രം,പി.​കെ. റി​യാ​സ് ക​രി​ഞ്ചാ​പ്പാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.​മേ​ലേ​തി​ൽ സ​മീ​റ​ബീ​ഗം​ഗാ​നാ​ലാ​പ​നം ന​ട​ത്തി. ടി.​കെ. സൈ​ഫു​ന്നീ​സ, യു.​അ​ബ്ദു​ൽ​മു​നീ​ർ, കെ. ​കെ.​സൈ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.