കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, August 2, 2025 10:34 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് ചി​റ​ക്ക​ൽ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ഞ്ഞ​ൾ​പാ​റ​യി​ലെ മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് (നാ​ണി​പ്പ- 61 ) ആ​ണ് മ​രി​ച്ച​ത്.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ് ജോ​ലി​ക്കാ​യി ബൈ​ക്കി​ൽ മേ​ലാ​റ്റൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ തു​വൂ​രി​ൽ നി​ന്ന് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്കി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​രു​വാ​ര​കു​ണ്ട് മ​ഞ്ഞ​ൾ​പാ​റ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. സു​ഹ​റ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷ​ഫീ​ഖ്, സ​നൂ​ബ്, ഷാ​ഹി​ന. മ​രു​മ​ക്ക​ൾ: ഫ​ർ​ഷാ​ദ്, ന​ജ്മ, ഷ​ഫാ​ന.