സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ക​ലോ​ത്സ​വം
Sunday, August 3, 2025 5:18 AM IST
കോ​ട്ട​ക്ക​ൽ: പു​തു​പ്പ​റ​ന്പ് സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2025 - 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യി​ക ഫാ​രി​ഷ ഹു​സൈ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല്ല ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കോട്ടക്കൽ ലി​റ്റി​ൽ ഫ്ള​വ​ർ പള്ളി വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ര​ത്നാ​ഥ്, സ്കൂ​ൾ വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് മു​ഹ​മ്മ​ദ് ഷാ​ഫി, ആ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റോ​സ്മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ അ​ഞ്ച് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.