ഊർങ്ങാട്ടിരി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർങ്ങാട്ടിരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെറ്റിലപ്പാറയിൽ കന്യാസ്ത്രീ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെപിസിസി അംഗം എം.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂബ് മൈത്ര അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സ്ക്യൂട്ടീവ് അംഗങ്ങളായ പാലത്തിങ്ങൽ ബാപ്പുട്ടി, സൈഫുദീൻ കണ്ണനാരി, ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ കെ. മുഹമ്മദ് അബൂബക്കർ, പി.ടി. മുഹമ്മദ് സുധീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, വി.സി. ചേക്കു, യു. ഹനീഫ, ഷൈജു വെള്ളാപ്പുഴ എന്നിവർ പ്രസംഗിച്ചു.
യു. ജാഫർ, എം. മുനീർ, സാറ്റസ് മഠത്തിക്കുന്നേൽ, ടി. അനുരൂപ്, കെ.ടി. മുഹമ്മദ്കുട്ടി, എം. സത്യൻ, ടെസി സണ്ണി, ബെന്നി ലൂക്ക, കെ.കെ. സുജേഷ്, മുജീബ് പുൽപറന്പിൽ, വി.പി. അബ്ദുൾ റഷീദ്, കെ. സഫ് വാൻ, കെ.എം. അനൂപ്, പി. ഹമീം, ജോളി, സി. റഫീഖ്, പി.പി. അബ്ബാസ്, ടി.അജ്മൽ എന്നിവർ നേതൃത്വം നൽകി.