പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ബ് ക​ല​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം
Monday, August 4, 2025 5:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ അ​പൂ​ർ​വ്വ തൃ​പാ​ഠി​ക്ക് സ്ഥ​ലം മാ​റ്റം.​സം​സ്ഥാ​ന ലൈ​ഫ് മി​ഷ​ൻ സി.​ഇ.​ഒ. ആ​യി നി​യ​മ​ന​മാ​യി. പ​ക​രം ഉ​ത്ത​ർ​പ്ര​ദേ​ശ് ല​ക്നൗ സ്വ​ദേ​ശി സാ​ക്ഷി മോ​ഹ​ൻ ആ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പു​തി​യ സ​ബ്ക​ല​ക്ട​ർ. അ​ടു​ത്ത വ്യാ​ഴാ​ഴ്ച അ​വ​ർ ചു​മ​ത​ല ഏ​ൽ​ക്കും.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ​ധി​യി​ലു​ള്ള ഇ​രു​പ​ത്തി​നാ​ല് വി​ല്ലേ​ജ്ക​ളി​ലാ​യി 4724 ത​രം മാ​റ്റം ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി കൊ​ണ്ട് സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ൾ കൂ​ടു​ത​ൽ തീ​ർ​പ്പാ​ക്കു​ന്ന ഡി​വി​ഷ​നി​ലേ​യ്ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​നെ എ​ത്തി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​റാ​യി​രു​ന്ന സ​ബ് ക​ല​ക്ട​ർ നി​ല​മ്പൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലെ റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​റാ​യി​രു​ന്നു.