മലപ്പുറം: കന്യാസ്ത്രീകൾക്കെതിരെ എടുത്ത കള്ളക്കേസുകൾ റദ്ദാക്കണമെന്ന് കേരള കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അവിടുത്തെ തീവ്ര വർഗീയ സംഘടനകൾ ബോധപൂർവ്വം കന്യാസ്ത്രീകളെ അപമാനിക്കാനും ജയിലിൽ അടയ്ക്കുവാനും കരുതിക്കൂട്ടിയുണ്ടാക്കിയ ശ്രമത്തെ ഛത്തീസ്ഗഡ് സർക്കാർ പിന്തുണച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യോഗം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ,കെ. എം. ഇഗ്നേഷ്യസ്, ടി. ഡി. ജോയ് . ജന:സെക്രട്ടറി, വിൻസി അനിൽ,നേതാക്കളായ, കെ. വി. ജോർജ്,സതീഷ് വർഗീസ്,തോമസ് ടി. വി ജോർജ്,സിദ്ധാനന്ദൻ വള്ളിക്കുന്ന്,
എ. ജെ. ആന്റണി , പി.കെ മാത്തുക്കുട്ടി, വി.ബി. സുരേഷ് , ടി.പി.ഹംസ, കോയ വേങ്ങര, സജേഷ് മണ്ണഞ്ചേരി, ബാബു കോലാനിയ്ക്കൽ, തുടങ്ങിയവർ സംസാരിച്ചു: