പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ സാംസ്കാരിക രംഗത്തെ മുഖ്യസംഘാടകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരിക്കെ കഴിഞ്ഞദിവസം അന്തരിച്ച കെ.കൃഷ്ണൻകുട്ടി മാസ്റ്റർക്ക് ആദരമർപ്പിച്ച് സാംസ്കാരിക കൂട്ടായ്മ അനുശോചിച്ചു.
ചെറുകാട് സ്മാരക ട്രസ്റ്റ്, താലൂക്ക് ലൈബ്രറി കൗണ്‍സിൽ, പുരോഗമന കലാസാഹിത്യ സംഘം, ചെറുകാട് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗം ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. വേണു പാലൂർ അധ്യക്ഷത വഹിച്ചു.
ഇ.രാജേഷ്, എം.കെ. ശ്രീധരൻ, മേലാറ്റൂർ രവിവർമ, കെ.കെ. മുഹമ്മദാലി, പി.എസ്. വിജയകുമാർ, ഇന്ദു ശ്രീനാഥ്, എം. അമ്മിണി, പി.ജി.സാഗരൻ, അശോക് കുമാർ പെരുവ, സി.പി.നജ്മ യൂസഫ്, സജിത്ത് പെരിന്തൽമണ്ണ, കെ.ആർ.രവി, കെ. പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു.