പെ​ര​ള​ത്തെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Thursday, August 7, 2025 2:01 AM IST
ക​ടു​മേ​നി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പെ​ര​ള​ത്ത് ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലേ​ക്ക്.

ക​രി​ങ്ക​ൽ ഖ​ന​നം ഈ ​പ്ര​ദേ​ശ​ത്ത് പാ​രി​സ്ഥി​തി​ക​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്‌​മ റി​ട്ട. ഡി​വൈ​എ​സ്‌​പി പി.​കെ. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജോ​സ​ഫ് പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹിച്ചു.

സി.​പി. അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ടി.​വി. ഷി​ബു പെ​ര​ളം, രാ​ഹു​ൽ പി. ​കൊ​ഴു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ജോ​സ​ഫ് പു​ളി​മൂ​ട്ടി​ൽ (ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് ആ​ന്‍റ​ണി (ക​ൺ​വീ​ന​ർ), രാ​ഹു​ൽ പി. ​കൊ​ഴു​മ്മ​ൽ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ടി.​വി. ഷി​ബു (ട്ര​ഷ​റ​ർ).