ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും പൊ​തു​യോ​ഗ​വും ന​ട​ത്തി
Thursday, August 7, 2025 6:04 AM IST
പു​ൽ​പ്പ​ള്ളി: ഛത്തീ​സ്ഗ​ഡി​ൽ ക​ന്യാ​സ്ത്രീ​ക​ളെ ക​ള്ള​ക്കേ​സി​ൽ​പ്പെ​ടു​ത്തി ജ​യി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക​ജ​ന​വും ഭ​ക്ത​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ​ജ്വാ​ല എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​കാ​രി ഫാ.​സ​ജി ഇ​ള​യി​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ല​ക്സ് അ​ച്ച​നാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, സൈ​ജു പു​ലി​കു​ത്തി​യി​ൽ, സി​ജു മ​റ്റ​ത്തു​മാ​ന​യി​ൽ, സ​ണ്ണി കു​ന്ന​ത്ത്, സി​സ്റ്റ​ർ ബി​ജി പോ​ൾ, സി​സ്റ്റ​ർ ജോ​യ്സി, ജെ​ന്‍റി തെ​റ്റ​യി​ൽ, ആന്‍റോ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.