എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് നടത്തി
Monday, August 4, 2025 5:57 AM IST
ക​ന്പ​ള​ക്കാ​ട്: ക​ണി​യാ​ന്പ​റ്റ ഗ​വ.​മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. 35 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത പ​രേ​ഡി​ന് ഐ​ശ്വ​ര്യ​ദേ​വും ആ​ര്യ​ന​ന്ദ​യും നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. എ​സ്പി​സി എ​ഡി​എ​ൻ​ഒ മോ​ഹ​ൻ​ദാ​സ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഐ​ശ്വ​ര്യ ദേ​വി​നെ ബെ​സ്റ്റ് കേ​ഡ​റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ(​അ​ഡി​ഷ​ണ​ൽ എ​സ്പി ഇ​ൻ​ചാ​ർ​ജ്) കെ.​ജെ. ജോ​ണ്‍​സ​ണ്‍, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ൾ ക​രീം, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ജി​ത,

ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. സ​ന്തോ​ഷ്, ജ​ന​മൈ​ത്രി എ​ഡി​എ​ൻ​ഒ കെ.​എം. ശ​ശി​ധ​ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് ജ​സീ​ല കെ. ​കൈ​നാ​ട​ൻ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ധ​ന​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.