ക​ർ​ഷ​ക​ർ​ക്ക് വ​ള​വും വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു
Saturday, August 2, 2025 5:52 AM IST
റി​പ്പ​ണ്‍: കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ​ന്ത്യ കോ​ഫീ കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധ ഭൂ​പ്ര​കൃ​തി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ത്തു​ക​ളും വ​ള​വും തേ​നീ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പെ​ട്ടി​ക​ളും വി​ത​ര​ണം ചെ​യ്തു.

ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഷ​മീ​ൽ, കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി മൂ​പ്പൈ​നാ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ എ​ൻ. റി​പ്പ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും വി​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ലാ​സു​ക​ളും സം​വി​ധാ​ന​ങ്ങ​ളും ന​ൽ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി ലി​വ​ർ ലി​മി​റ്റ​ഡ്, ജെ​ഡി​ഇ പീ​റ്റ​സ്, ഐ​ഡി​എ​ച്ച് എ​ന്നീ ക​ന്പ​നി​ക​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.